ഓട്ടിസം സാധാരണയായി മൂന്നു വയസിനുള്ളിലാണ് തിരിച്ചറിയുന്നത്. കൃത്യമായി പ്രതികരിക്കാതിരിക്കുകയാണ് ഓട്ടിസമുള്ള കുട്ടിയുടെ പ്രധാന സവിശേഷത. ഓട്ടിസത്തോടൊപ്പം ഡൈലെക്‌സിയ, ഫിറ്റ്‌സ് തുടങ്ങിയ പ്രശ്‌നങ്ങളും ചില കുട്ടികളില്‍ കാണാറുണ്ട്.
ലക്ഷണങ്ങള്‍
സാമൂഹിക ശേഷിക്കുറവാണ് ആദ്യലക്ഷണം. പരസ്പരബന്ധമായി ഇടപ്പെടാനുള്ള കഴിവില്ലായ്മയാണിത്
വിളിക്കുമ്പോള്‍ മുഖത്ത് നോക്കാതിരിക്കുക, വൈകാരികാവസ്ഥകള്‍ പങ്കുവയ്ക്കാന്‍ കഴിയാതെ വരിക എന്നിവയൊക്കെ ചിലര്‍ കാണിച്ചേക്കാം.
ഒരു സംഭാഷണം ആരംഭിക്കാനും അത് തുടര്‍ന്നുകൊണ്ട് പോകാനുമുള്ള കഴിവ് കുറവായിരിക്കും.
ചികിത്സകള്‍
ബിഹേവിയര്‍ തെറാപ്പിയാണ് പ്രധാന ചികിത്സ. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കണ്ടെത്തുക
ഡവലപ്‌മെന്റല്‍ തെറാപ്പിയിലൂടെയും ഓട്ടിസം ഒരു പരിധിവരെ മാറ്റിയെടുക്കാം. കുട്ടിയെ സ്വന്തം കാര്യം ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്.
പഠന പരിശീലനമാണ് അടുത്തതായി ചെയ്യാവുന്ന ചികിത്സ. ബുദ്ധി പരമായി പരിശീലനം നല്‍കുകയാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക് പ്രത്യേക ക്ലാസുകള്‍ ഉണ്ട്. അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും അക്കങ്ങളിലേക്കും കുട്ടിയുടെ പഠനം വികസിപ്പിക്കുക.